Monday, October 25, 2010

ഒപ്പന്തം

ഉരഗങ്ങള്‍  ഇന്നും  ഉരഗങ്ങള്‍  തന്നെ
നൂറും  പാലും നുണയുന്ന ഉരഗങ്ങള്‍!!.
സര്‍പ്പപാട്ടുകള്‍  എഫ് എം  റേഡിയോയില്‍,
ഫണം  നീട്ടി ആടുന്ന കരിനാഗ കൂട്ടങ്ങള്‍  , ഇഴ ചേര്‍ന്നൊരു മേഘ പടലം പുറന്തള്ളും
ഒട്ടിയ വയറുകള്‍ ചൊട്ടിയ പോലെ, തട്ടി എടുക്കുന്നു ചവറ്റു കൊട്ടകൾ‌
ഒന്നിനും നാശം ഇല്ല എന്നാ Einstein തത്ത്വം ,
ഒന്ന് മറ്റൊന്നായ് മാറുന്നു , തീരുന്നു , " തീര്‍ക്കുന്നു " !!!
 ഒപ്പന്തം വരച്ച വരകള്‍ , കൈ രേഖകള്‍
തലവരകള്‍ നൂല്‍പ്പാലം ജീവിതം , തെറ്റിയാല്‍ മാത്രം സ്വാതന്ത്ര്യം കിട്ടുന്ന ഗര്‍ത്തങ്ങള്‍

കുടിയും , കാടും , മലയും , പുഴയും ഗര്‍ത്തങ്ങള്‍ ,
ഖനികള്‍ , സ്വര്‍ണനിക്ഷേപങ്ങള്‍ , ഇരുമ്പയിരുകൾ‌
 കാലം കെട്ടിയ കോലങ്ങള്‍ കുഴിച്ചെടുക്കുന്നു , കുഴിച്ചു മൂടുന്നു ജീവിതങ്ങൾ‌.
പാതി വച്ച് മുറിഞ്ഞു പോയ ഒരു നിലവിളി ഈ കാട്ടിലെങ്ങോ, പിന്നൊരു വെടിയൊച്ചയും .

3 comments:

  1. “ഒപ്പന്തം” എന്ന വാക്ക് അറിയില്ലലോ

    ReplyDelete
  2. "കരാര്‍ "

    നമ്മുടെ ഒക്കെ "തലവര" ഒരു മേശക് ചുറ്റും ഇരുന്നു ആരോകെയോ ഒപ്പിട്ടു വയ്ക്കുന്ന ഒപ്പന്തങ്ങള്‍ അല്ലെ ?

    ReplyDelete
  3. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete