Friday, October 29, 2010

നിന്‍ മിഴി അറിയാതെ

ഇരുമിഴിപൂട്ടിഞാനേകാന്തവീഥിയില്
‍ ഒരുമിഴിനീര്‍കണം പൊഴിച്ചുനിന്നു
ഒരുസ്വപ്നമായിനീയെത്തുമ്പോളെന്‍മനം ഒരു ഗദ്ഗദത്തില്‍മുഴുകിനില്‍പ്പൂ
ഇരുകയ്യുംകോര്‍ത്തുനാമോടിക്കളിച്ചോരീ തൊടിയിലെപ്പടവുകള്‍ മൂകസാക്ഷി
ഒരുമുങ്ങാംകുഴിയിട്ട്ഉയരുമ്പോളെന്‍ നനവിന്റെ കുളിരുമായ് നീയിരുന്നു
ഇരുഹൃദയങ്ങള്‍ നാമം പങ്കുവെച്ചെപ്പൊഴോ
ഇരുവഴിതേടിപിരിയുവാനായ്
ഒരുകൊച്ചുകാറ്റിന്റെ മര്‍മരതാളത്തില്‍ മൂളിനാമാദ്യാനുരാഗഗാനം
ഒരുനോക്കുകാണുവാന്‍  പുഴതന്നരികിലെ പുളിമരചോട്ടില്‍ ഞാന്‍ കാത്തു നിന്നു
ഇരുവാക്കു മിണ്ടിപ്പിരിഞ്ഞുപോയ് നീയെന്റെഹൃദയത്തിന്‍ വീഥി വിജനമാക്കി.

7 comments:

  1. "ഇരു വാക്ക് മിണ്ടി പിരിഞ്ഞു പോയ്‌ നീ.".

    "dont disturb" ennaaNO paRanjnjathu? :-)

    ReplyDelete
  2. Also remove word verification.Making difficult to comment.

    ReplyDelete
  3. "ഒരുനോക്കുകാണുവാന്‍ കാണാമറയത്തെ പുളിമരച്ചോട്ടില്‍ ഞാന്‍ കാത്തുനിന്നു
    ഇരുവാക്കു മിണ്ടിപ്പിരിഞ്ഞുപോയ് നീയെന്റെഹൃദയത്തിന്‍ വീഥി വിജനമാക്കി."

    "കാണാമറയത്തെ" the only word that doesn't rhyme nor is comely in this love-cube.

    ReplyDelete
  4. ഇരുവാക്കു മിണ്ടിപ്പിരിഞ്ഞുപോയ് നീയെന്റെഹൃദയത്തിന്‍ വീഥി വിജനമാക്കി.

    ReplyDelete
  5. @[ വെളിച്ചപ്പാട്‌ ]
    ചെറിയൊരു മാറ്റം വരുത്തി :)

    ReplyDelete