Saturday, October 30, 2010

കാക്ക

മുറ്റത്തും പറമ്പിലും മരത്തിന്റെ കൊമ്പിലും കാകാ നിന്നെ ഞാന്‍ കാണുന്നു   നിത്യവും ,
പെറുകുന്നു നീ ചവറ കൂനകള്‍ഒക്കെയും വെടിപ്പുളവാക്കിടും ഈ ഭൂമി അത്രെയും .
മണ്‍ മറഞ്ഒരെന്‍  പൂര്‍വികാരോക്കെയും ബലി ചോറിനായ് നിന്‍ രൂപം പൂകുന്നു.
കാകാ നിന്‍ രൂപത്തില്‍ കറുപ്പിന്‍ ഏഴഴക് ,
നിന്‍ കര്‍മ്മത്തില്‍ പുണ്യത്തിന്‍ പോന്നാഴക്.
പൊന്‍ വീചിതന്‍ ആദ്യകിരണം ഉണര്‍ത്തുന്നു നിന്നെ കര്മമര്‍ഥയയി
ഉഴയ്ക്കുന്നു നിങ്ങള്‍ പകലന്തിയോളം വിശ്രമം അറിയാതെ നിന്നുടെ കര്‍ത്തവ്യം .
കൌശല കണ്ണിട്ടു നിന്‍ നോട്ടം കാണാന്‍ കൌതുകം എത്രയാണെന്ന് അറിയുമോ ?
തട്ടി പറികുമീ അപ്പത്തിന്‍ കഷ്ണങ്ങള്‍ നിന്‍ വയര്‍ പോറ്റാന്‍  എന്നറിയുന്നു ഞാന്‍
കൂടണയുന്നൊരുനേരത്ത് നീ നിന്‍ കൊക്കിലോതുകുന്നു ഭക്ഷണം കുഞ്ഞിനു .
നീളെ നീലാകശമായ നിന്റെ സാമ്രാജ്യമൊക്കെ അടുക്കിയാലും ആകില്ല
നീ ചെയ്യും കര്മത്തിന്‍ ഗുണമത്രയോളം.

2 comments:

  1. വായിച്ചു തുടങ്ങുന്നു, നന്ദി, എന്റെ മനസ്സിന്റെ പാര്‍പ്പിടം സന്ദര്‍ശിച്ചതിനു, സസ്നേഹം സക്കീന.

    ReplyDelete
  2. നന്നായിട്ടുണ്ട് ...കാക പുരാണം

    കാക ദൃഷ്ടി യും പ്രശസ്തമാണ്.

    ReplyDelete