Friday, November 19, 2010

വൈരുദ്ധ്യം

കണ്ടപാടെ ലിഫ്റ്റ്‌ തുറന്നു
അയാള്‍ പടികള്‍ കയറി പോയി !!
താഴെ എത്തിയപ്പോള്‍ ആള് കയറി ...
വിരലുകളുടെ തിരഞ്ഞെടുപ്പ് ,
കാലിന്റെ വിശ്രമം ....
നാലില്‍ നിന്നും രണ്ടു പിന്നീടു  മൂന്ന് , പൂജ്യം, ഒന്ന് മാറി മാറി വീണ്ടും ....
സിമന്റ്‌ തറയില്‍ വെള്ളി തുട്ടുകള്‍ പതിഞ്ഞനേരം
അരികില്‍ ഒരു ചാലില്‍ മഴവെള്ളം ഒലിച്ചും പോയി ..
പുകയില്‍ നിന്നും തീയായ് ഉള്ളിലെവിടെയോ പൊള്ളുമ്പോള്‍
അകലത്തിന്റെ അടുപ്പം ഞാന്‍ അറിയുന്നു ..
ഒരു ചിരിയുടെ വേദന താങ്ങാന്‍
ഒരു മിഴിനീരു തണുപ്പ് മാത്രം
സ്നേഹത്തിന്റെ വെറുപ്പില്‍ മോഹങ്ങളും മരിച്ചു .
കണ്ണാടി കണ്ണാടി നോകുമ്പോള്‍
പതിഞ്ഞ മുഖങ്ങള്‍ വാടക ബാക്കിയാക്കി, കണ്ണാടി ബാക്കിയായ് ..
വെളിച്ചത്തിലെ ഇരുട്ടില്‍ അന്ധന്റെ കാഴ്ച
വിശപ്പിന്റെ വിളി ഒരു ഏമ്പക്കം ഭക്ഷിച്ചു .

Sunday, November 14, 2010

പ്രാര്‍ത്ഥന

ഇന്നേക്ക് നാലാം നാള്‍ ....ദൈവം !!!
ദൈവത്തിന്റെ ആയുസ്സിനായ് .........
ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് ഞാന്‍ പ്രാര്‍ത്ഥന തുടങ്ങി ..
ദൈവത്തിന്റെ ആയുസ്സിനായ് ദൈവത്തോട് !!
പിറ്റേന്ന് നേര്‍ത്ത ദീര്‍ഘനിശ്വസമായ് മുരണ്ടു , കാത്തു രക്ഷിക്കണേ ....
പിന്നീട് മൂന്നാം രാവില്‍ മിണ്ടാട്ടമില്ലാതെ ഞാനും , മൌനവും ദൈവവും മാത്രമായ്...
നാലാം നാള്‍ കണ്ടൊരു ചെതനയറ്റൊരാ ദൈവവും , കണ്ണീരും , തിണ്ണയില്‍ ആരോരും നോക്കാതെ ...
ഞാന്‍ നടന്നകന്നു പൂട്ടിയ  താഴിന്റെ താക്കോല്‍ ഇടംകീശയില്‍ ബാക്കിയായ് ...

Saturday, November 13, 2010

ഡെസ്ക്ടോപ്പ്

അന്നവളെ കണ്ടു ഞാന്‍ എന്റെ കമ്പ്യൂട്ടറിന്റെ ടെസ്ക്ടോപില്‍ ഒരു കാര്‍വര്‍ണ്ണനെ
പ്രതിഷ്ഠിച്ചു
മുരളി പൊഴിച്ച് ശ്യാമ വര്‍ണ്ണന്‍ അവളെ നോക്കി നിന്നു
മുരളികയില്‍ നിന്നും ഈണങ്ങള്‍ കണ്ണാടി കൂടുകള്‍ കടന്നു പുറത്തേക്കു ഒഴുകി ...അവളിലേകെത്തി
പിന്നീടെപ്പോഴോ കണ്ണടി കൂടുകളില്‍ കൂടി അവളുടെ "ഡെസ്ക്ടോപ്പ് " കണ്ടു
അവിടെയും കാര്‍വര്‍ണന്‍ ഉണ്ട് , അവളോടൊപ്പം ചേര്‍ന്ന് , അവള്‍ രാധ ആയും .
ദീര്‍ഘ ചാതുരക്രുതിയിലുള്ള കട്ടിപേപ്പറിന്റെ താഴെ ..  അവൾ വെഡ്സ് അവൻ. !!!