Sunday, November 14, 2010

പ്രാര്‍ത്ഥന

ഇന്നേക്ക് നാലാം നാള്‍ ....ദൈവം !!!
ദൈവത്തിന്റെ ആയുസ്സിനായ് .........
ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് ഞാന്‍ പ്രാര്‍ത്ഥന തുടങ്ങി ..
ദൈവത്തിന്റെ ആയുസ്സിനായ് ദൈവത്തോട് !!
പിറ്റേന്ന് നേര്‍ത്ത ദീര്‍ഘനിശ്വസമായ് മുരണ്ടു , കാത്തു രക്ഷിക്കണേ ....
പിന്നീട് മൂന്നാം രാവില്‍ മിണ്ടാട്ടമില്ലാതെ ഞാനും , മൌനവും ദൈവവും മാത്രമായ്...
നാലാം നാള്‍ കണ്ടൊരു ചെതനയറ്റൊരാ ദൈവവും , കണ്ണീരും , തിണ്ണയില്‍ ആരോരും നോക്കാതെ ...
ഞാന്‍ നടന്നകന്നു പൂട്ടിയ  താഴിന്റെ താക്കോല്‍ ഇടംകീശയില്‍ ബാക്കിയായ് ...

5 comments:

  1. വിഷമിക്കുകയോ, പേടിക്കുകയോ വേണ്ട. എത്ര ചത്തുനാറിയാലും എണ്ണപുരട്ടിയും ചന്ദനാദികൾ പുകച്ചും ബുദ്ധിയുറഞ്ഞ മനുഷ്യർ അതിനെ ഈച്ചയാട്ടികൊണ്ടിരിക്കും. നമ്മുക്ക് കറയില്ലാത്ത മരങ്ങൾക്കും മൃഗങ്ങളോടൊപ്പം ചിരിച്ചും കരഞ്ഞും അവസാനം നട്ടെല്ല് നിവർത്തി മരിക്കാം.

    പുകഞ്ഞുയുരുന്ന ഈ “സുഗന്ധ” കാർബൺ മോണോ/ഡയോക്സൈഡുകൾ ഈ പച്ചയെ എരിച്ചുകളയുന്നതിനുമുമ്പ്, മരങ്ങൾ ചെയ്യുന്നപോലെ വെളിച്ചവും വെള്ളവും ചേർത്ത് ഈ പുകപടലങ്ങളെ തീറ്റയാക്കി മാറ്റാം (Photo synthesis); മണ്ണിൽ തുടിപ്പ് തുടരാൻ, കിനാവുകൾ പൂത്തുലയാൻ തളരാത്ത വേരുകളാവാം...

    ReplyDelete
  2. പിന്നീട് മൂന്നാം രാവില്‍ മിണ്ടാട്ടമില്ലാതെ ഞാനും , മൌനവും ദൈവവും മാത്രമായ്...

    ഞാന്‍ താക്കോലും തൂക്കി പോയി, ദൈവം മരിച്ചു.
    മൌനം അതവിടെ തന്നേയ് ഉണ്ട് .
    ശരിക്കും അതാണ്‌ സത്യം. മൌനം. നിശബ്ധത.. ശാന്തത.. പ്രകൃതി...


    ദൈവമേ . അങ്ങയെ അങ്ങ് തന്നെ കാക്കണമേ...
    (നരേന്ദ്ര പ്രസാദിന്റെ സ്വരത്തില്‍) ഞാനൊക്കെ അങ്ങ് പറക്കും... ഡല്‍ഹി യിലോട്ട്...

    ReplyDelete
  3. Pinneed moonam naal uyirthezhunelkkande?

    ReplyDelete
  4. വെളിച്ചപ്പാടിനും , സിജെഷിനും സജീവിനും നന്ദി ..
    മൂന്നാം നാള്‍ ഉയര്‍ത് എഴുനേല്‍ക്കാന്‍ ..ദൈവത്തിനു ഭാഗ്യം ഉണ്ടാകുമോ ആര്‍ക്കു അറിയാം :)

    ReplyDelete
  5. ദൈവം എത്ര യുഗങ്ങളായി ഇതാഗ്രഹിക്കുന്നു

    ReplyDelete