Friday, November 19, 2010

വൈരുദ്ധ്യം

കണ്ടപാടെ ലിഫ്റ്റ്‌ തുറന്നു
അയാള്‍ പടികള്‍ കയറി പോയി !!
താഴെ എത്തിയപ്പോള്‍ ആള് കയറി ...
വിരലുകളുടെ തിരഞ്ഞെടുപ്പ് ,
കാലിന്റെ വിശ്രമം ....
നാലില്‍ നിന്നും രണ്ടു പിന്നീടു  മൂന്ന് , പൂജ്യം, ഒന്ന് മാറി മാറി വീണ്ടും ....
സിമന്റ്‌ തറയില്‍ വെള്ളി തുട്ടുകള്‍ പതിഞ്ഞനേരം
അരികില്‍ ഒരു ചാലില്‍ മഴവെള്ളം ഒലിച്ചും പോയി ..
പുകയില്‍ നിന്നും തീയായ് ഉള്ളിലെവിടെയോ പൊള്ളുമ്പോള്‍
അകലത്തിന്റെ അടുപ്പം ഞാന്‍ അറിയുന്നു ..
ഒരു ചിരിയുടെ വേദന താങ്ങാന്‍
ഒരു മിഴിനീരു തണുപ്പ് മാത്രം
സ്നേഹത്തിന്റെ വെറുപ്പില്‍ മോഹങ്ങളും മരിച്ചു .
കണ്ണാടി കണ്ണാടി നോകുമ്പോള്‍
പതിഞ്ഞ മുഖങ്ങള്‍ വാടക ബാക്കിയാക്കി, കണ്ണാടി ബാക്കിയായ് ..
വെളിച്ചത്തിലെ ഇരുട്ടില്‍ അന്ധന്റെ കാഴ്ച
വിശപ്പിന്റെ വിളി ഒരു ഏമ്പക്കം ഭക്ഷിച്ചു .

3 comments:

  1. വാക്കുകൾ കൂടുതൽ മൂർച്ചയുള്ളതാകുന്നു...
    വായിക്കുമ്പോൾ ഉയർന്നുവരുന്ന ബിംബങ്ങൾ തീക്ഷണം... പക്ഷേ പരസ്പരം കൂട്ടികെട്ടാനായില്ല.
    എന്റെ തലയിലെ കുറവ​‍ാവാം. എങ്കിലും പുതിയ അനുഭവം

    ReplyDelete
  2. "പുകയില്‍ നിന്നും തീയായ് ഉള്ളിലെവിടെയോ പൊള്ളുമ്പോള്‍
    അകലത്തിന്റെ അടുപ്പം ഞാന്‍ അറിയുന്നു ."

    രണ്ടു പ്രാവശ്യം വായിക്കേണ്ടി വന്നു എന്തേലും മനസിലാക്കാന്‍..
    ഇനിയിപ്പോ എനിക്ക് മനസിലായതാണോ?എന്തായാലും sangathy നന്നായിട്ടുണ്ട്...

    ReplyDelete
  3. തെക്കന്‍ തിരുവിതാംകൂറില്‍ ശവദാഹം നടത്തുന്നത്
    തേങ്ങയുടെ തോണ്ടും ചിരട്ടയും കൊണ്ടാണ് , എന്നിട്ട് പുറത്തു ചെളി കൊണ്ട് പൊതിയും ...
    പുക...... പുക മാത്രം കുറച്ചു പുറത്തു വരും ..........

    ബഹുതല സ്പര്‍ശം ഉണ്ടാകാം .....

    ReplyDelete