Saturday, October 30, 2010

കാക്ക

മുറ്റത്തും പറമ്പിലും മരത്തിന്റെ കൊമ്പിലും കാകാ നിന്നെ ഞാന്‍ കാണുന്നു   നിത്യവും ,
പെറുകുന്നു നീ ചവറ കൂനകള്‍ഒക്കെയും വെടിപ്പുളവാക്കിടും ഈ ഭൂമി അത്രെയും .
മണ്‍ മറഞ്ഒരെന്‍  പൂര്‍വികാരോക്കെയും ബലി ചോറിനായ് നിന്‍ രൂപം പൂകുന്നു.
കാകാ നിന്‍ രൂപത്തില്‍ കറുപ്പിന്‍ ഏഴഴക് ,
നിന്‍ കര്‍മ്മത്തില്‍ പുണ്യത്തിന്‍ പോന്നാഴക്.
പൊന്‍ വീചിതന്‍ ആദ്യകിരണം ഉണര്‍ത്തുന്നു നിന്നെ കര്മമര്‍ഥയയി
ഉഴയ്ക്കുന്നു നിങ്ങള്‍ പകലന്തിയോളം വിശ്രമം അറിയാതെ നിന്നുടെ കര്‍ത്തവ്യം .
കൌശല കണ്ണിട്ടു നിന്‍ നോട്ടം കാണാന്‍ കൌതുകം എത്രയാണെന്ന് അറിയുമോ ?
തട്ടി പറികുമീ അപ്പത്തിന്‍ കഷ്ണങ്ങള്‍ നിന്‍ വയര്‍ പോറ്റാന്‍  എന്നറിയുന്നു ഞാന്‍
കൂടണയുന്നൊരുനേരത്ത് നീ നിന്‍ കൊക്കിലോതുകുന്നു ഭക്ഷണം കുഞ്ഞിനു .
നീളെ നീലാകശമായ നിന്റെ സാമ്രാജ്യമൊക്കെ അടുക്കിയാലും ആകില്ല
നീ ചെയ്യും കര്മത്തിന്‍ ഗുണമത്രയോളം.

Friday, October 29, 2010

നിന്‍ മിഴി അറിയാതെ

ഇരുമിഴിപൂട്ടിഞാനേകാന്തവീഥിയില്
‍ ഒരുമിഴിനീര്‍കണം പൊഴിച്ചുനിന്നു
ഒരുസ്വപ്നമായിനീയെത്തുമ്പോളെന്‍മനം ഒരു ഗദ്ഗദത്തില്‍മുഴുകിനില്‍പ്പൂ
ഇരുകയ്യുംകോര്‍ത്തുനാമോടിക്കളിച്ചോരീ തൊടിയിലെപ്പടവുകള്‍ മൂകസാക്ഷി
ഒരുമുങ്ങാംകുഴിയിട്ട്ഉയരുമ്പോളെന്‍ നനവിന്റെ കുളിരുമായ് നീയിരുന്നു
ഇരുഹൃദയങ്ങള്‍ നാമം പങ്കുവെച്ചെപ്പൊഴോ
ഇരുവഴിതേടിപിരിയുവാനായ്
ഒരുകൊച്ചുകാറ്റിന്റെ മര്‍മരതാളത്തില്‍ മൂളിനാമാദ്യാനുരാഗഗാനം
ഒരുനോക്കുകാണുവാന്‍  പുഴതന്നരികിലെ പുളിമരചോട്ടില്‍ ഞാന്‍ കാത്തു നിന്നു
ഇരുവാക്കു മിണ്ടിപ്പിരിഞ്ഞുപോയ് നീയെന്റെഹൃദയത്തിന്‍ വീഥി വിജനമാക്കി.

Tuesday, October 26, 2010

ചുവപ്പ് മഴ

വിണ്ടു കീറിയ ധരിത്രി തന്‍ നെഞ്ജ്ജുരുകും നേരം ആണ്
കാള സര്‍പ്പം പത്തി നീട്ടി അഞ്ഞു_കൊത്തും  നേരമാണ്
മേഘവര്ഷം   മഴ അല്ല , കടും കട്ടി ചോരയാണ്
കാറ്റിനൊട്ടും   തണുപില്ല , വെന്തുരുകും താപം ആണ്
ഭൂമി ഏറെ ക്ഷമിച്ചിലെ ? ആഞ്ഞടിക്കാന്‍ നേരം ആയി
കരം നീട്ടി സ്വീകരിക്കു ..

Monday, October 25, 2010

ഒപ്പന്തം

ഉരഗങ്ങള്‍  ഇന്നും  ഉരഗങ്ങള്‍  തന്നെ
നൂറും  പാലും നുണയുന്ന ഉരഗങ്ങള്‍!!.
സര്‍പ്പപാട്ടുകള്‍  എഫ് എം  റേഡിയോയില്‍,
ഫണം  നീട്ടി ആടുന്ന കരിനാഗ കൂട്ടങ്ങള്‍  , ഇഴ ചേര്‍ന്നൊരു മേഘ പടലം പുറന്തള്ളും
ഒട്ടിയ വയറുകള്‍ ചൊട്ടിയ പോലെ, തട്ടി എടുക്കുന്നു ചവറ്റു കൊട്ടകൾ‌
ഒന്നിനും നാശം ഇല്ല എന്നാ Einstein തത്ത്വം ,
ഒന്ന് മറ്റൊന്നായ് മാറുന്നു , തീരുന്നു , " തീര്‍ക്കുന്നു " !!!
 ഒപ്പന്തം വരച്ച വരകള്‍ , കൈ രേഖകള്‍
തലവരകള്‍ നൂല്‍പ്പാലം ജീവിതം , തെറ്റിയാല്‍ മാത്രം സ്വാതന്ത്ര്യം കിട്ടുന്ന ഗര്‍ത്തങ്ങള്‍

കുടിയും , കാടും , മലയും , പുഴയും ഗര്‍ത്തങ്ങള്‍ ,
ഖനികള്‍ , സ്വര്‍ണനിക്ഷേപങ്ങള്‍ , ഇരുമ്പയിരുകൾ‌
 കാലം കെട്ടിയ കോലങ്ങള്‍ കുഴിച്ചെടുക്കുന്നു , കുഴിച്ചു മൂടുന്നു ജീവിതങ്ങൾ‌.
പാതി വച്ച് മുറിഞ്ഞു പോയ ഒരു നിലവിളി ഈ കാട്ടിലെങ്ങോ, പിന്നൊരു വെടിയൊച്ചയും .