Saturday, September 10, 2011

മടക്കം

എന്തിനെന്നെ നീ കണ്‍പൊത്തി .....
പാര്ത്തോരിരുട്ടില്‍ തന്നോരി "കാഴ്ച്ചകള്‍"
കണ്കെട്ടോ , കപടമോ എനിക്കുഏകിയ നവയുഗ വിശ്വസപ്രത്യക്ഷമോ .??

നടന്നു ഞാന്‍ ഏറെ മുന്നേറിയെന്നൂറിച്ചിരിച്ചു കൊണ്ടകമേ...
നൂറ്റാണ്ടുകള്‍ പിന്നിട്ടോരാ ഗര്തങ്ങളെന്നോതിത്തന്നൊരാ....
നവയുഗ സംക്രമ വിപ്ലവത്തിടംബേറ്റിപ്പോകയായ് .. ....

പൂണൂല്‍ പൊട്ടിചെറിഞെലറി അംബലം വേണ്ടിനി...
കല്പ്പിച്ചോരാഡ്യന്‍ , മനയ്ക്കലെ തമ്പുരാന്‍ ..
പിന്‍ പറ്റി ഞാനങ്ങു കാര്‍ക്കിച്ചു തുപ്പി,...
അമ്പലമുറ്റത്തു ആദ്യാക്ഷരി, "പുരോഗതി "....

മുമ്പേ നടന്നു ഞാന്‍ തള്ളി പറഞ്ഞു കൊണ്ടന്നായുഗങ്ങളെ ,
എന്റെ പൂരിവികരെ.
മുന്‍കാല പ്രബല്യമോടെ ഞാന്‍ ശിക്ഷ്ച്ചു ,
ഊട്ടാതിരുന്നു , അവര്‍ അത്താഴ പഷ്ണിയായ്...

എള്ളും ബലിച്ചോറും ഇല്ലാതെ ആകി ഞാന്‍
ഇന്നിന്റെ ന്യായം നടപ്പാക്കി വിപ്ലവം !!
നീട്ടിയാ ദര്ഭയില്‍ ചായം പിടിപ്പിച്ചു ....
കോട്ടിയ രൂപം വരച്ചു കൊത്തി പോയി ,

പാരാകെ പാടി പുകഴ്ത്തി സമ്മാനിച്ചവര്‍ ...
നാരായവേരും പിഴുതു തുന്നിച്ച "പട്ടാടയും"
എന്‍ വഴിത്താരയില്‍ മണ്‍ചിമിഴ്വെട്ടമെന്നോ.
കരുതിയ കൈകള്‍ ചുഴറ്റികൊണ്ടെന്നെ ...
അരക്കില്ലമുള്ളിലോതുക്കി നീ എന്നെ ഇരിയ്ക്ക പിന്ണ്ടമായ് തള്ളിയോ ??
.
ഇന്നീ രണാഗണ ഭൂവില്‍ എനിക്കിതാ ...
ഇല്ലൊരു ദൈവവും , പഠിച്ച പാഷാണവും.
ആരോ വലിക്കുന്ന പാവകള്‍ ആടുമീ....
നാടകശാലയില്‍ കോലങ്ങള്‍ ചുറ്റിലും ...

കാണുന്നു ഞാന്‍ ഇനിന്നാരുമാല്ലാതെയായ് .....
മറ്റൊരു ദ്രോണരായ് ഈ രംഗ ഭൂവിതില്‍ ...
അന്നാ ഗുരുവിനെ നിരായുധനക്കുവാന്‍
ധര്മിഷ്ഠനായ യുധിഷ്ഠിരന്‍ പോലുമേ...
ചെമ്മേ പറഞ്ഞുപോയ് പൊയ്കഥ ,....... ,
പണ്ട് ഞാന്‍ കേട്ടൊരു ""ചിത്രകള്ളകഥ""


എന്നിട്ടുമെന്തേ ഇന്ന് നീ എന്നോട് കല്‍പ്പിച്ചു ....
പോകാന്‍ തിരിച്ചൊരു കാദം പുറകിലായ്
ഇന്നത്തെ ദൈവം നിനക്ക് ചാര്‍ച്ചക്കാരന്‍.....
അങ്ങ് പുറമ്പോക്കില്‍ എന്റെ വിശ്വാസവും ...!!!

തള്ളി പറഞ്ഞു ഞാന്‍ എന്റെ ആകാശവും ,
പങ്കിട്ടു തന്നു ഞാന്‍ എന്റെ ഈ ഭൂമിയും
എന്നിട്ടുമെന്തേ നീ എന്നോട് ചൊല്ലുന്നു .....
കാടു ഏറി പോകുവാന്‍ കാനനം പൂകുവാന്‍ ??????

എങ്ങോട്ടിനി പോക്കാന്‍ എന്ന് ഞാന്‍ പാര്‍ക്കുകില്‍.....
എന്നോടുരയുന്നു പോകു നീ ഖജുരാഹോ !!
നഷ്ട വിശ്വാസത്തിന്‍ പാതാള സീമയില്‍ പോയിടാം
വീണ്ടുമത് എത്തിപ്പിടിച്ചിടാം ...... !!!!

വറുതി

എവിടെ എന്‍ അക്ഷരം എവിടെ എന്‍ പദങ്ങള്‍
എവിടെ തിരയുവാന്‍ പിന്നിട്ട സര്‍ഗ്ഗസീമകള്‍
പ്രജ്ഞയില്‍ മിന്നല്‍ പിണരുകള്‍ കെട്ടൊടുങ്ങിയ
ചിതയില്‍ കരികട്ടയായ് ആറി തണുത്തു പോയ്‌
നഷ്ടമായെന്‍ കൈ അക്ഷരം കീബോര്‍ഡില്‍
വട്ടത്തില്‍ ഉരുട്ടി എഴുതാന്‍ ആവതില്ലെന്‍ വിരലിനു
തപ്ത ബാഷ്പ്പതിന്‍ ശ്യാമാംബരം പെയ്തൊഴിയാതെ
മുഗ്ദ്ധമാം മൌനത്തില്‍ തപ്പസ്സിരിക്കുന്നു .

Friday, November 19, 2010

വൈരുദ്ധ്യം

കണ്ടപാടെ ലിഫ്റ്റ്‌ തുറന്നു
അയാള്‍ പടികള്‍ കയറി പോയി !!
താഴെ എത്തിയപ്പോള്‍ ആള് കയറി ...
വിരലുകളുടെ തിരഞ്ഞെടുപ്പ് ,
കാലിന്റെ വിശ്രമം ....
നാലില്‍ നിന്നും രണ്ടു പിന്നീടു  മൂന്ന് , പൂജ്യം, ഒന്ന് മാറി മാറി വീണ്ടും ....
സിമന്റ്‌ തറയില്‍ വെള്ളി തുട്ടുകള്‍ പതിഞ്ഞനേരം
അരികില്‍ ഒരു ചാലില്‍ മഴവെള്ളം ഒലിച്ചും പോയി ..
പുകയില്‍ നിന്നും തീയായ് ഉള്ളിലെവിടെയോ പൊള്ളുമ്പോള്‍
അകലത്തിന്റെ അടുപ്പം ഞാന്‍ അറിയുന്നു ..
ഒരു ചിരിയുടെ വേദന താങ്ങാന്‍
ഒരു മിഴിനീരു തണുപ്പ് മാത്രം
സ്നേഹത്തിന്റെ വെറുപ്പില്‍ മോഹങ്ങളും മരിച്ചു .
കണ്ണാടി കണ്ണാടി നോകുമ്പോള്‍
പതിഞ്ഞ മുഖങ്ങള്‍ വാടക ബാക്കിയാക്കി, കണ്ണാടി ബാക്കിയായ് ..
വെളിച്ചത്തിലെ ഇരുട്ടില്‍ അന്ധന്റെ കാഴ്ച
വിശപ്പിന്റെ വിളി ഒരു ഏമ്പക്കം ഭക്ഷിച്ചു .

Sunday, November 14, 2010

പ്രാര്‍ത്ഥന

ഇന്നേക്ക് നാലാം നാള്‍ ....ദൈവം !!!
ദൈവത്തിന്റെ ആയുസ്സിനായ് .........
ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് ഞാന്‍ പ്രാര്‍ത്ഥന തുടങ്ങി ..
ദൈവത്തിന്റെ ആയുസ്സിനായ് ദൈവത്തോട് !!
പിറ്റേന്ന് നേര്‍ത്ത ദീര്‍ഘനിശ്വസമായ് മുരണ്ടു , കാത്തു രക്ഷിക്കണേ ....
പിന്നീട് മൂന്നാം രാവില്‍ മിണ്ടാട്ടമില്ലാതെ ഞാനും , മൌനവും ദൈവവും മാത്രമായ്...
നാലാം നാള്‍ കണ്ടൊരു ചെതനയറ്റൊരാ ദൈവവും , കണ്ണീരും , തിണ്ണയില്‍ ആരോരും നോക്കാതെ ...
ഞാന്‍ നടന്നകന്നു പൂട്ടിയ  താഴിന്റെ താക്കോല്‍ ഇടംകീശയില്‍ ബാക്കിയായ് ...

Saturday, November 13, 2010

ഡെസ്ക്ടോപ്പ്

അന്നവളെ കണ്ടു ഞാന്‍ എന്റെ കമ്പ്യൂട്ടറിന്റെ ടെസ്ക്ടോപില്‍ ഒരു കാര്‍വര്‍ണ്ണനെ
പ്രതിഷ്ഠിച്ചു
മുരളി പൊഴിച്ച് ശ്യാമ വര്‍ണ്ണന്‍ അവളെ നോക്കി നിന്നു
മുരളികയില്‍ നിന്നും ഈണങ്ങള്‍ കണ്ണാടി കൂടുകള്‍ കടന്നു പുറത്തേക്കു ഒഴുകി ...അവളിലേകെത്തി
പിന്നീടെപ്പോഴോ കണ്ണടി കൂടുകളില്‍ കൂടി അവളുടെ "ഡെസ്ക്ടോപ്പ് " കണ്ടു
അവിടെയും കാര്‍വര്‍ണന്‍ ഉണ്ട് , അവളോടൊപ്പം ചേര്‍ന്ന് , അവള്‍ രാധ ആയും .
ദീര്‍ഘ ചാതുരക്രുതിയിലുള്ള കട്ടിപേപ്പറിന്റെ താഴെ ..  അവൾ വെഡ്സ് അവൻ. !!!

Saturday, October 30, 2010

കാക്ക

മുറ്റത്തും പറമ്പിലും മരത്തിന്റെ കൊമ്പിലും കാകാ നിന്നെ ഞാന്‍ കാണുന്നു   നിത്യവും ,
പെറുകുന്നു നീ ചവറ കൂനകള്‍ഒക്കെയും വെടിപ്പുളവാക്കിടും ഈ ഭൂമി അത്രെയും .
മണ്‍ മറഞ്ഒരെന്‍  പൂര്‍വികാരോക്കെയും ബലി ചോറിനായ് നിന്‍ രൂപം പൂകുന്നു.
കാകാ നിന്‍ രൂപത്തില്‍ കറുപ്പിന്‍ ഏഴഴക് ,
നിന്‍ കര്‍മ്മത്തില്‍ പുണ്യത്തിന്‍ പോന്നാഴക്.
പൊന്‍ വീചിതന്‍ ആദ്യകിരണം ഉണര്‍ത്തുന്നു നിന്നെ കര്മമര്‍ഥയയി
ഉഴയ്ക്കുന്നു നിങ്ങള്‍ പകലന്തിയോളം വിശ്രമം അറിയാതെ നിന്നുടെ കര്‍ത്തവ്യം .
കൌശല കണ്ണിട്ടു നിന്‍ നോട്ടം കാണാന്‍ കൌതുകം എത്രയാണെന്ന് അറിയുമോ ?
തട്ടി പറികുമീ അപ്പത്തിന്‍ കഷ്ണങ്ങള്‍ നിന്‍ വയര്‍ പോറ്റാന്‍  എന്നറിയുന്നു ഞാന്‍
കൂടണയുന്നൊരുനേരത്ത് നീ നിന്‍ കൊക്കിലോതുകുന്നു ഭക്ഷണം കുഞ്ഞിനു .
നീളെ നീലാകശമായ നിന്റെ സാമ്രാജ്യമൊക്കെ അടുക്കിയാലും ആകില്ല
നീ ചെയ്യും കര്മത്തിന്‍ ഗുണമത്രയോളം.

Friday, October 29, 2010

നിന്‍ മിഴി അറിയാതെ

ഇരുമിഴിപൂട്ടിഞാനേകാന്തവീഥിയില്
‍ ഒരുമിഴിനീര്‍കണം പൊഴിച്ചുനിന്നു
ഒരുസ്വപ്നമായിനീയെത്തുമ്പോളെന്‍മനം ഒരു ഗദ്ഗദത്തില്‍മുഴുകിനില്‍പ്പൂ
ഇരുകയ്യുംകോര്‍ത്തുനാമോടിക്കളിച്ചോരീ തൊടിയിലെപ്പടവുകള്‍ മൂകസാക്ഷി
ഒരുമുങ്ങാംകുഴിയിട്ട്ഉയരുമ്പോളെന്‍ നനവിന്റെ കുളിരുമായ് നീയിരുന്നു
ഇരുഹൃദയങ്ങള്‍ നാമം പങ്കുവെച്ചെപ്പൊഴോ
ഇരുവഴിതേടിപിരിയുവാനായ്
ഒരുകൊച്ചുകാറ്റിന്റെ മര്‍മരതാളത്തില്‍ മൂളിനാമാദ്യാനുരാഗഗാനം
ഒരുനോക്കുകാണുവാന്‍  പുഴതന്നരികിലെ പുളിമരചോട്ടില്‍ ഞാന്‍ കാത്തു നിന്നു
ഇരുവാക്കു മിണ്ടിപ്പിരിഞ്ഞുപോയ് നീയെന്റെഹൃദയത്തിന്‍ വീഥി വിജനമാക്കി.